കോഴിക്കോട്: ചേളന്നൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി . കണ്ണൂരിൽ നിന്നാണ് കണ്ടെത്തിയത് .ചൊവ്വാഴ്ചയാണ് പതിമൂന്ന് വയസ്സുള്ള രണ്ട് ആൺകുട്ടികളെ ചേളന്നൂരിൽ നിന്ന് കാണാതായത്.

അയല്‍ക്കാരായ പതിനാലു വയസുകാരനെയും പതിമൂന്നു വയസുകാരനെയും തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. പുലര്‍ച്ചെ 5.30ന് മദ്രസയില്‍ പോയതായിരുന്നു ഒരാള്‍. പിന്നെ കാണാതാവുകയായി. അതേ സമയം തന്നെയായായിരുന്നു സമീപത്തെ വീട്ടില്‍ നിന്നും അടുത്തയാളും കാണാതാകുന്നത്. കുട്ടികള്‍ ഒരുമിച്ച് യാത്രപോയതാണെന്നാണ് പ്രാഥമിക നിഗമനം. കൂടതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.