പാലക്കാട്: പാലക്കാട് വെമ്പല്ലൂരിൽ കാണാതായ വീട്ടമ്മയുടേയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തി. തേക്കിൻകാട്ടിൽ രതീഷിന്റെ ഭാര്യ പത്മാവതിയും മക്കളുമാണ് മരിച്ചത്. ഷാൾ ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. പത്മാവതി, മക്കളായ 7 വയസ്സുകാരി ശ്രീലക്ഷ്മി, നാലുവയസ്സുകാരി ശ്രീരേഖ എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മുതൽ പത്മാവതിയെയും കുട്ടികളെയും കണ്ടെത്താൻ ബന്ധുത്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കിട്ടിയത്. ഷാൾ ഉപയോഗിച്ച് അമ്മയുടെ ശരീരത്തോട് ബന്ധിച്ച നിലയിലായിരുന്നു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. പത്മാവവതിയും ഭർത്താവ് രതീഷും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ കുടുംബത്തെ അലട്ടിയിരുന്നതായും പ്രദേശവാസികൾ പറയുന്നു.
വെമ്പല്ലൂരിലെ വീടിനു സമീപത്തെ അരീക്കോട് തേക്കിൻകാട് കുളത്തിൽ രാവിലെ കുളിക്കാനെത്തിയവരാണ് മൃതദേഹങ്ങൾ കണ്ടത്. ഒരാഴ്ച മുൻപ് രതീശ് പത്മാവതിയെ മർദ്ദിച്ചുവെന്ന് അടുത്ത ബന്ധു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഭാര്യയേയും കുഞ്ഞുഞ്ഞളെയും കാൺമാനില്ലെന്ന് കാട്ടി രതീഷ് ഇന്നലെ രാവിലെ പുതുനഗരം പൊലീസിനു പരാതി നൽകിയിരുന്നു. ഇതിൽ, അന്വേഷണം പുരോഗമിക്കവേയാണ് പത്മാവതിയേയും മക്കളേയുംമുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
