Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു

Missing kids in Kerala
Author
First Published Feb 8, 2018, 11:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് കേരളാ പൊലീസ് . എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതല്ല വർദ്ധനവിന് കാരണമെന്നാണ് പൊലീസ് പറയുന്നത് . കോഴിക്കോട് ജില്ലയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും കൂടി വരുന്നു എന്ന് ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു.

ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കൾ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കണ്ണികളെകുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണങ്ങൾ വ്യാപകമാകുകയാണ്.

രാജ്യത്ത് 8 മിനിറ്റിൽ 1 കുട്ടിയെ കാണാതാവുന്നു എന്നതാണ് ശരാശരി കണക്ക്.  എന്നാൽ ഇതിനി പിന്നിൽ തട്ടിക്കൊണ്ട് പോകലോ ഭിക്ഷാടന മാഫിയയോ അല്ലെന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘര്‍ഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗവും.  കഴിഞ്ഞ വർഷം മാത്രം കാണാതായത് 1774 കുട്ടികൾ. ഇതിൽ 1725 കുട്ടികളെ കണ്ടത്താനായി.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം ബാലവിവാഹം എന്നിവ ക്രമാതീതമായി കൂടി.2016ൽ മൂന്ന് ബാലവിവാഹങ്ങൾ നടന്നു.  കഴിഞ്ഞവർഷം ഇത് 10 ആയി. ലൈംഗിക അതിക്രമം 2016 ൽ 109. 2017ൽ 125. മാനസികവും ശാരീരികവുമായ ഉപദ്രവം 165ൽ നിന്ന് 208 ആയി. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം  നടത്തിയതിന്  2016ൽ എട്ടും, 2017 ൽ 12 ഉം കേസുകൾ രജിസ്റ്റർ ചെയ്തു.

 

Follow Us:
Download App:
  • android
  • ios