സൗദിയില്‍ കഴിഞ്ഞ മുപ്പത്തിയൊന്നാം തീയ്യതി മുതല്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കരിപറമ്പില്‍ അബുവാനാണ് മരിച്ചത്. അമ്പത്തിയേഴ് വയസായിരുന്നു. ഖമീഷ് മുശൈത്ത് റിയാദ് റോഡില്‍ സനാഇയ്യ ഖദീം റോഡില്‍ താന്‍ ഓടിച്ചിരുന്ന ട്രെയിലറില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം നിര്‍ത്തി ഉറങ്ങുന്നതിനിടെ ഹൃദയാഘാതം വന്നതാണെന്നാണ് സംശയം. യാമ്പുവില്‍ നിന്ന് ഖമീഷ് മുശൈത്തിലേക്ക് ട്രെയിലറില്‍ ലോഡുമായി പോയതായിരുന്നു ഇദ്ദേഹം.