ജൂലൈ 25 മുതല്‍ കാണാതായ ഇയാള്‍ക്കായി ഇന്ത്യോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഷിംല:കാണാതായ ബെംഗളൂരുസ്വദേശിയായ പര്‍വതാരോഹകന്‍റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒരുമാസമായി പര്‍വതാരോഹകന്‍ സത്യ നാരായണനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ജൂലൈ 25 മുതല്‍ കാണാതായ ഇയാള്‍ക്കായി ഇന്ത്യോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ ബാബാ താഴ്വരയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.റോഡപകടത്തില്‍ സത്യ നാരായണന്‍ മരണപ്പെട്ടെന്നാണ് പൊലീസ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.