കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്റെ മൃതദേഹമാണ് കണ്ടത്തിയത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചു.  

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം നാഗർകോവിലിൽ നിന്ന് കണ്ടെത്തി. കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്റെ മൃതദേഹമാണ് കണ്ടത്തിയത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മനോജിന്റെ കൂട്ടാളി ഉണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.