കൊച്ചി: കേരളത്തിൽ മിസോറാം ലോട്ടറി വിൽക്കില്ലെന്ന വിജ്ഞാപനം പിൻവലിച്ചതായി മിസോറം സർക്കാർ ഹൈ ക്കോടതിയെ അറിയിച്ചു. കേരളത്തിലെ ചരക്കു സേവന നികുതി ചട്ടങ്ങൾ ചോദ്യം ചെയ്ത് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് സമർപ്പിച്ച ഹർജിയിലാണ് മിസോറം സർക്കാരിന്റെ സത്യവാങ്മൂലം

സെപ്റ്റംബർ അഞ്ചിലെ വിജ്ഞാപനമാണ് പിൻവലിച്ചത്. ഇക്കാര്യത്തിൽ പുതുക്കിയ വിജ്ഞാപനം ഇറക്കിയെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാമെന്നും മിസോറാം സർക്കാർ വ്യക്തമാക്കി.