കൊച്ചി: മിഥില മോഹന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. എല്ലാ രേഖകളും ക്രൈം ബ്രാഞ്ച് സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിൽ കേസന്വേഷിക്കുന്നത് ബ്രാഞ്ചാണ്. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് മകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
2006ലാണ് ബാറുടമയായിരുന്ന മിഥില മോഹനെ വെടിവെച്ചുകൊന്നത്. കൊലപാതകം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിസിനസ് കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ. പ്രതികളിൽ ചിലർ ശ്രീലങ്കയിലെന്ന് സംശയിക്കുന്നതായി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
