ഡിഎംകെയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട് എം കെ അഴഗിരിയുടെ വീഡിയോ പുറത്തിറങ്ങി. 51 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ അഴഗിരിയുടെ പേരില്‍ അണികള്‍ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെന്നൈ: ഡിഎംകെയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട് എം കെ അഴഗിരിയുടെ വീഡിയോ പുറത്തിറങ്ങി. 51 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ അഴഗിരിയുടെ പേരില്‍ അണികള്‍ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഴഗിരിയുടെ ഔദ്യോഗിക പേജിലല്ല വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പക്ഷെ വീഡിയോ അവസാനിക്കുന്നത് ഇതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ മകൻ ദുരൈദയാനിധിയാണെന്ന സൂചന നല്‍കിയും. നിലവിലെ വർക്കിംഗ് പ്രസിഡൻറായ എം കെ സ്റ്റാലിൻ പാർട്ടിയുടെ അധ്യക്ഷനാകാനൊരുങ്ങുന്ന സമയത്ത് തന്നെ ഡിഎംകെയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ് അഴഗിരി. ഡിഎംകെയില്‍ അംഗമല്ലെങ്കിലും, തെക്കൻ തമിഴ്നാട്ടില്‍ സ്വാധീനമുണ്ട് അഴഗിരിക്ക് ഇപ്പോഴും.പാർട്ടിയിലേക്ക് തിരിച്ചെത്താൻ സമ്മർദ്ദതന്ത്രം പ്രയോഗിക്കുകയാണ് അഴഗിരിയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു
2014 ലാണ് അഴഗിരിയെ എം കെ സ്റ്റാലിനുമായുള്ള തർക്കത്തെ തുടർന്ന് കരുണാനിധി പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടർന്ന് പലതവണ തിരിച്ചുവരാൻ അഴഗിരി ശ്രമം നടത്തിയെങ്കിലും കരുണാനിധി സമ്മതിച്ചിരുന്നില്ല.മാറിയ സാഹചര്യത്തില്‍, പാർട്ടിയില്‍ പിളർപ്പുണ്ടാകാതെ നോക്കാൻ സ്റ്റാലിൻ വിട്ടുവീഴ്ചകള്‍ക്കൊരുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.കരുണാനിധിയുടെ മരണശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് ഈ ചൊവ്വാഴ്ച ചേരാനിരിക്കെയാണ് അഴഗിരിയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്
