പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം വഹിച്ചിരുന്ന നിയമസഭാ കക്ഷിനേതാവ് സ്ഥാനത്തിന് പുതിയ ആളെ തെരഞ്ഞെടുക്കേണ്ടി വന്നത്. 18 എം എല്‍ ആ മാറും പങ്കെടുത്ത പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ഓരോ എം എല്‍എമാരെയും പ്രത്യേകം കണ്ടു അഭിപ്രായം
ആരായുകയായിരുന്നു. ഇതിനു ശേഷം പാര്‍ലമെന്റ് ബോര്‍ഡ് യോഗവും ചേര്‍ന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. 

പി കെ കുഞ്ഞാലിക്കുട്ടി ഈ മാസം 27 നു എം എല്‍ എ സ്ഥാനം രാജിവെക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇന്നു നടന്നില്ല. അടുത്ത മാസം 13 നു കോഴിക്കോട്ടു ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ മലപ്പുറം തെരഞ്‌!െടുപ്പു സംബന്ധിച്ച വിശകലനങ്ങള്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു