സ്വന്തമായി ശക്തിയില്ലെങ്കിൽ ചിലരൊക്കെ പറയുന്നത് കേൾക്കേണ്ടി വരുമെന്ന് എം.കെ. രാഘവൻ എം.പി
തിരുവനന്തപുരം: സ്വന്തമായി ശക്തിയില്ലെങ്കിൽ ചിലരൊക്കെ പറയുന്നത് കേൾക്കേണ്ടി വരുമെന്ന് എം.കെ. രാഘവൻ എം.പി.
മുന്നണി രാഷ്ട്രീയത്തിൽ പിടിച്ചു നില്‍ക്കണമെങ്കിൽ ശക്തിയാർജിക്കണമെന്നും എം.കെ. രാഘവൻ പറഞ്ഞു. ചിലരുടെയൊക്കെ മുന്നിൽ കോൺഗ്രസ്സിന് ഓച്ഛാനിച്ച് നില്‍ക്കേണ്ടി വരുന്നത് ഗതികേടാണ്ടെന്നും എം.കെ.രാഘവന്‍ വിമര്‍ശിച്ചു.
