കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അഴിഗിരിയായിരുന്നു കരുണാനിധിയുടെ പിന്‍ഗാമി എന്ന നിലയില്‍ ആദ്യം ശ്രദ്ധേയനായത്. എന്നാല്‍ സ്റ്റാലിന്‍ പ്രതിഛായയുള്ള നേതാവായി വളര്‍ന്നതോടെ അഴഗിരി പിന്നിലായി. ഇതോടെ സ്റ്റാലിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതാണ് അഴഗിരിക്ക് തിരിച്ചടിയായത്
ചെന്നൈ: ഡിഎംകെയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ എം.കെ.സ്റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയാറാണെന്ന് മൂത്ത സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ കലങ്ങി തെളിയുന്നത്.
പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെടുത്താല്‍ സ്റ്റാലിന്‍റെ നേതൃത്വം അംഗീകരിക്കാമെന്ന നിലപാടിലാണ് അഴഗിരി. ഡിഎംകെയില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം പരസ്യമായി തന്നെ അദ്ദേഹം പ്രകടിപ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അഴിഗിരിയായിരുന്നു കരുണാനിധിയുടെ പിന്‍ഗാമി എന്ന നിലയില്‍ ആദ്യം ശ്രദ്ധേയനായത്. എന്നാല്‍ സ്റ്റാലിന്‍ പ്രതിഛായയുള്ള നേതാവായി വളര്‍ന്നതോടെ അഴഗിരി പിന്നിലായി.
ഇതോടെ സ്റ്റാലിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതാണ് അഴഗിരിക്ക് തിരിച്ചടിയായത്. ഒടുവില്‍ സ്റ്റാലിനെ കൊല്ലുമെന്ന് പോലും അഴഗിരി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പുറത്തായത്.
