എതിരില്ലാതെ തെരഞ്ഞെടുക്കപെടുമെങ്കിലും ചൊവാഴ്ച നടക്കുന്ന ജനറൽ കൗൺസിലിൽ മാത്രമേ ഔദ്യോഗികമായി സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ.
ചെന്നൈ: ഡി.എം.കെ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ട്രഷറർ സ്ഥാനത്തേയ്ക്ക് മുതിർന്ന നേതാവ് ദുരൈ മുരുകനും പത്രിക നൽകി. ഡി.എം.കെയുടെ അറുപത്തിയഞ്ച് ജില്ല സെക്രട്ടറിമാരും പിന്തുണച്ച പത്രികകൾ പാർട്ടി ആസ്ഥാന സെക്രട്ടറി ആർ.എസ്.ഭാരതി സ്വീകരിച്ചു.
മെറീനയിലെ കരുണാനിധിയുടെ സമാധിയിൽ പത്രികൾ വച്ച് അനുഗ്രഹം തേടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. എതിരില്ലാതെ തെരഞ്ഞെടുക്കപെടുമെങ്കിലും ചൊവാഴ്ച നടക്കുന്ന ജനറൽ കൗൺസിലിൽ മാത്രമേ ഔദ്യോഗികമായി സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ.
