ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍ എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിന് പോയി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍. സിനിമാ താരം കൂടിയായ എം എച്ച് അംബരീഷാണ് ഡാന്‍സ് കളിച്ച് വിവാദത്തിലായിരിക്കുന്നത്. നിയമസഭാ സമ്മേളനത്തില്‍ അംബരീഷിനെ കാണാത്തതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് എം എല്‍ എ ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
അംബരീഷിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ണാടക പിസിസി പ്രസിഡന്‍റായ ദിനേശ് ഗൂണ്ടു റാവുവാണ് എം എല്‍ എ അനുകൂലിച്ച് രംഗത്ത് എത്തിയത്. എം എല്‍ എ എന്നതിലുപരി അദ്ദേഹം ഒരു സിനിമാ താരം കൂടിയാണ്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോയെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും ഗുണ്ടുറാവു പറഞ്ഞു.
അതേസമയം അംബരീഷ് എം എല്‍ എ ഇത് ആദ്യമായല്ല വിവാദങ്ങളില്‍ പെടുന്നത്. 2014 ല്‍ മദ്യപിച്ച് ഡാന്‍സ് കളിക്കുന്നതും ബാറില്‍ വച്ച് പെണ്‍കുട്ടിക്ക് ചുംബനം നല്‍കുന്നതുമായ വീഡിയോയും പുറത്തു വന്നിരുന്നു.

