എറണാകുളം തിരുവനന്തപുരം ലോ ഫ്ലോര്‍ ബസില്‍ കയറി ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ
കൊച്ചി: എറണാകുളം തിരുവനന്തപുരം ലോ ഫ്ലോര്‍ ബസില്‍ കയറി ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോ ഫ്ലോറില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ചത്.
എന്നാല്‍ ഇത് കണ്ടക്ടര്‍ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തര്‍ക്കം നടന്നു .എം എൽ എ മാർക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ വാദിച്ചു. കണ്ടക്ടർ ഉടന്‍ കെഎസ്ആര്‍ടിസി എംഡി ടോമിൻ തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എം എൽ എ മാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ എംഎല്‍എ ടിക്കറ്റ് എടുത്തു.
