കുട്ടികളുടെ കാര്യത്തിൽ മറ്റുവഴി ഇല്ലാത്തതിനാലാണ് ബില്ലിന് പിന്തുണ നൽകിയത്
തിരുവനന്തപുരം: കുട്ടികളുടെ കാര്യത്തിൽ മറ്റുവഴി ഇല്ലാത്തതിനാലാണ് ബില്ലിന് പിന്തുണ നൽകിയതെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. നിയമ വിദഗ്ധരുടെ അഭിപ്രായവും അതായിരുന്നു. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ട്. കോടതി മാനുഷിക പരിഗണന കാണിക്കുമെന്ന് വിചാരിച്ചാണ് ഇങ്ങനെ നീക്കം നടത്തിയതെന്നും ഹസന്‍ പറഞ്ഞു. കുട്ടികള്‍ ആത്മഹത്യയുടെ വക്കിലാണ് എന്ന അവസ്ഥയിലെത്തിയപ്പോഴാണ് മാനേജ്മെന്‍റിനോടുള്ള എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ടു തന്നെ മാനുഷിക പരിഗണനയോടെ കോണ്‍ഗ്രസ് നിലപാടെടുത്തത്.
ആന്റണി പറഞ്ഞത് ശരിയാണ്. അന്നത്തെ സ്വാശ്രയ നയം പിന്നീട് മാനേജ്‍മെന്റ് കോടതി ഇടപെടലോടെ അട്ടിമറിച്ചു. ഈ പ്രതിഷേധമാണ് ആന്റണി പറഞ്ഞത്. ഇത് കോൺഗ്രസ് നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍റെ നിലപാട് ശരിയില്ലെന്ന് ഹസന്‍ പറഞ്ഞു. പല തരത്തിലാണ് സിപിഎം രാഷ്ട്രീയ വൈരം തീർക്കുന്നത്. ചിലരെ തല്ലിയും കൊന്നും വൈരം തീർക്കുകയാണ്. പൊലീസ് നടപടിയിൽ എതിർപ്പുണ്ട്. ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുക്കുന്നതാണ് പ്രശ്നം. പോലീസിനെ സര്‍ക്കാര്‍ രാഷ്ട്രീയ വത്കരിക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
