തിരുവനന്തപുരം: മുന്നണി വിടുന്നതിനെക്കുറിച്ച് ജെഡിയു ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍. അറിയിപ്പ് കിട്ടിയ ശേഷം മാത്രം പ്രതികരണമെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

യുഡിഎഫ് വിടാനുള്ള നിര്‍ണ്ണായക തീരുമാനം ജെഡിയു പാര്‍ട്ടി സെക്രട്ടറിയേറ്റ് എടുത്തിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളത്തെ കൗണ്‍സില്‍ യോഗത്തിന് ശേഷം ഉണ്ടാകും. തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ്തപ്പോള്‍ വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ വിമര്‍ശിച്ചു.