കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ച് മര്‍ദിച്ചത് ശരിയായില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. സംഭവം പ്രതിഷേധാര്‍ഹമാണ്. ഡി ജി പി ആശുപത്രിയിലെത്തി മഹിജയോട് സംസാരിക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. ഡി ജി പി ഓഫീസിന് എന്ത് പവിത്രതയാണുള്ളത്. തലസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നതെന്നും ഹസന്‍ ഡി ജി പി യുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും അദ്ദേഹം ആരോപിച്ചു. 

ഇന്നു രാവിലെ ഡി ജി പി ആസ്ഥാനത്ത് സമരം ചെയ്യാന്‍ എത്തിയപ്പോഴാണ് ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തത്. പരിക്കേറ്റ ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.