വി.എം.സുധീരൻ, വി.ടി ബൽറാം എന്നിവരെ വേദിയിലിരുത്തി കൊണ്ടായിരുന്നു ഹസ്സന്റെ പരാമർശം.

തൃശ്ശൂർ: മുതിർന്ന തലമുറയിലുള്ള നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവ നേതാക്കൾ ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്നതെന്ന് കെ.പി.സി സി പ്രസിഡൻറ് എം.എം. ഹസൻ. യുവനേതാക്കള്‍ക്ക് ആദർശം മാത്രം പോര അച്ചടക്കവും വേണമെന്നും ഹസ്സൻ പറഞ്ഞു.വി.എം.സുധീരൻ, വി.ടി ബൽറാം എന്നിവരെ വേദിയിലിരുത്തി കൊണ്ടായിരുന്നു ഹസ്സന്റെ പരാമർശം.

പൊതുപ്രവർത്തനത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.വിശ്വനാഥനെ തൃശൂരില്‍ ആദരിക്കുന്ന ചടങ്ങിലാണ് എം എം ഹസൻ യുവനേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.എന്നാല്‍ കെപി വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങില്‍ മറ്റ് പരമാര്‍ശങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്

ഹൈക്കോടതി പരാമർശം കണക്കിലെടുത്ത് മന്ത്രി സ്ഥാനം രാജിവെച്ച കെ.പി.വിശ്വനാഥൻറെ തീരുമാനത്തെ ചടങ്ങിലെത്തിയ നേതാക്കൾ ഒരു പോലെ പ്രശംസിച്ചു. വയലാര്‍ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു