പദ്ധതിയെ ചൊല്ലി ഭരണമുന്നണിയിൽ തന്നെ എതിർപ്പുണ്ടെന്ന് മണി
കോട്ടയം: ഏറെ വിവാദങ്ങളുണ്ടാക്കിയ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി എം.എം.മണി.
പദ്ധതിയെ ചൊല്ലി ഭരണമുന്നണിയിൽ തന്നെ എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മണി പക്ഷേ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് വ്യക്തമാക്കി. അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പിലാക്കേണ്ടത് തന്റെ കടമായണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഊർജകേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
