ഇടുക്കി: സിപിഐക്കെതിരെ വിമര്‍ശനവുമായി വീണ്ടും മന്ത്രി എം.എം.മണി. ജോയ്സ് ജോർജ് എംപി യുടെ പട്ടയം റദ്ദാക്കിയ നടപടി കോൺഗ്രസിനെ സഹായിക്കാനെന്ന് എം.എം.മണി ഇടുക്കിയില്‍ പറഞ്ഞു.

സിപിഐ ഇത് മനപ്പൂർവം ചെയ്തതാണോയെന്ന് സംശയമുണ്ട്. ഇതുവഴി സി പി ഐ നേതാക്കൾക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.