നീതിന്യായ- പൊലീസ് സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം: നീതിന്യായ- പൊലീസ് സംവിധാനങ്ങള് പൊളിച്ചെഴുതണമെന്ന് മന്ത്രി എംഎംമണി. പൊലീസ് രാഷ്ട്രീയക്കാർ പറയുന്നത് കേള്ക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കണം.
കഴിഞ്ഞ സർക്കാരിൻറെ കാലത്ത് രാഷ്ട്രീയക്കാർ പറഞ്ഞ കേട്ട് പൊലീസ് തനിക്കു പോലും നീതി തന്നില്ലെന്നും മന്ത്രി പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻറെ തിരുവനന്തപുരം ജില്ലാ സമ്മേളത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
