തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമസമിതിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി വൈദ്യുതി മന്ത്രി എം.എം.മണി. 

കുരുന്നുകൾക്കുള്ള കേക്കുമായി വന്ന മന്ത്രി കേക്ക് മുറിച്ചും സദ്യയുണ്ടും ആഘോഷങ്ങളിൽ പങ്കു ചേർന്നു. മന്ത്രിയെ ഇത്രയും അടുത്തു കിട്ടിയപ്പോൾ കുട്ടികൾക്ക്അത് ആവേശവും അത്ഭുതവുമായി മാറി. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ മന്ത്രിയ്ക്കൊപ്പം നിന്നു ഫോട്ടോയെടുക്കാനും മറ്റും കുട്ടികൾ തമ്മിൽ മത്സരമായിരുന്നു. ഓഖി ചുഴലിക്കാറ്റിൽ മരണപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്. 

ആഘോഷത്തിന്റെ ബഹളങ്ങൾക്കിടെ കഴിഞ്ഞ ദിവസം അമ്മത്തൊട്ടിലിലെത്തിയ പെൺകുഞ്ഞിന് പേരിടുന്ന കർമ്മവുംമന്ത്രി നിർവഹിച്ചു.... ക്രിസ്മസ് കാലത്ത് ശിശുക്ഷേമസമിതിയിലെത്തിയ കുഞ്ഞിന് മന്ത്രി നൽകിയതൊരു മാലാഖ പേര്.......എയ്ഞ്ചൽ.