ഇനി ഖത്തറില്‍ കാണാമെന്ന് മണിയാശാന്‍

തിരുവനന്തപുരം: ലോകകപ്പില്‍ അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് എംഎം മണി എന്ന മണിയാശാന്‍. പ്രീക്വാര്‍ട്ടറില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്‍റീന പുറത്തായപ്പോള്‍ കേരളത്തിന്‍റെ വൈദ്യുതമന്ത്രിക്ക് ചിലത് പറയാനുണ്ട്.

കളിക്കളത്തിലെ ജയ പരാജയങ്ങള്‍ക്കപ്പുറം നിലപാടുകളുടെ പേരാണ് അര്‍ജന്റീന... പരാജയങ്ങളെ ഊര്‍ജ്ജമാക്കി പോരാടിയവരുടെ പിന്മുറക്കാര്‍ 
അര്‍ജന്റീന...പതറില്ല ഞങ്ങൾ തളരില്ല ഞങ്ങൾ, നാളെയുടെ സൂര്യനായി അങ്ങ് ദോഹയിൽ ഉദിച്ചുയരും ഞങ്ങൾ- മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ജന്‍റീനയെ പിന്തുണച്ച് മണിയാശാന്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.