പാലക്കാട്: അതിരപ്പിള്ളി പദ്ധതി തുടങ്ങാന്‍ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. മുന്നണിക്കകത്ത് പ്രശ്‌നമുണ്ട്. യു ഡി എഫും പ്രശ്‌നവുമായുണ്ട്. ചെറുതും വലുതുമായ പദ്ധതികള്‍ കണ്ടെത്തണം. പാലക്കാട്ടും ഇടുക്കിയിലും കാറ്റാടി വൈദ്യുതിയുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മന്ത്രി മണി പറഞ്ഞു. 29ന് സമ്പൂര്‍ണ വൈദ്യൂതീകരണത്തിന്റെ പ്രഖ്യാപനം കോഴിക്കോട് നടക്കുമെന്ന് മന്ത്രി എം എം മണി പാലക്കാട്ടു പറഞ്ഞു.