അണക്കെട്ടുകൾ തുറന്ന് വിട്ടത് കൊണ്ട്  സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി.  ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഡാമിൽ അധികമായി എത്തിയ ജലത്തിൽ ഒരു ഭാഗം മാത്രമാണ് ഒഴുക്കി വിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. 

പത്തനംതിട്ട: അണക്കെട്ടുകൾ തുറന്ന് വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഡാമിൽ അധികമായി എത്തിയ ജലത്തിൽ ഒരു ഭാഗം മാത്രമാണ് ഒഴുക്കി വിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

വൈദ്യുതി നിയന്ത്രത്തിന് കാരണം ഡാമുകളില്‍ ജലമില്ലാത്തത് അല്ല. പവർ ഹൗസുകളിലെ കേടുപാടുകൾ കൊണ്ട് ഉത്പാദന കുറവ് ഉണ്ടായതാണ്. കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. വൈദ്യുത ബോർഡിന് 850 കോടിയുടെ നഷ്ടം പ്രളയത്തിൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ കുറവ് നിലവിൽ നേരിടുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.