തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്ത ശേഷം ദിലീപിന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടന്ന് തോന്നിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ദിലീപിന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ അഖ്രമിച്ച കേസില്‍ എത്ര ഉന്നതനായാലും പിടി വീഴുമെന്നും എം.എം മണി പറഞ്ഞു.

സര്‍ക്കാര്‍ പോലീസിന് മേല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. തുടക്കം മുതല്‍ പോലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.