സെക്രട്ടറിയേറ്റിലെ ഓഫീസില്‍ നിന്നും എം.എല്‍.എ ഹോസ്റ്റലില്‍ തിരിച്ചെത്തിയിട്ടും മന്ത്രി എം.എം,മണിക്ക് വിശ്രമുണ്ടായിരുന്നില്ല. അഭിനന്ദവുമായി നിരവധി പ്രവര്‍ത്തകരെത്തി. നിര്‍ത്താതെയുള്ള ഫോണുകള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. ഒന്‍പത് മണികഴിഞ്ഞതോടെ ഇടുക്കയില്‍ നിന്നുള്ള ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമായി. അതിനിടെ വാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ച് മണിസ്റ്റൈലില്‍ ഓരോ തമാശകള്‍ പൊട്ടിച്ചു. സധാരണ രാത്രിയില്‍ നടന്ന് പാളത്തെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയാണ് ഭക്ഷണം കഴിക്കാറുള്ളത്. ഇന്നലെ രാത്രി പതിവ് ഒഴിവാക്കി.
കഞ്ഞി..
വകുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്ന എംഎം മണി, ഇന്നലെ വകുപ്പ് സംബന്ധിച്ച് ഗവര്‍ണര്‍ വിജ്ഞാപം ഇറക്കിയതോടെ സ്വന്തം സ്റ്റൈലില്‍ നിലപാടുകളും വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. വിവാദ പദ്ധതികളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എം മണിയുടെ ഔദ്യോഗിക വസതിയും പുതിയ വാഹനമെല്ലാം ഇന്ന് തീരുമാനിക്കും. സെക്രട്ടേറിയറ്റില്‍ മന്ത്രി എ.സി മൊയ്തീന്‍ ഉപയോഗിച്ചിരുന്ന ഓഫീസാണ് മണിക്ക് നല്‍കിയത്. മന്ത്രിയായിരുന്നപ്പോള്‍ ഇ.പി ജയരാജന്‍ ഉപയോഗിച്ചിരുന്ന ഓഫിസിലേക്കാണ് എ.സി മൊയ്തീന്‍ മാറിയത്.
