മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മുതിര്‍ന്ന സിപിഎം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട മണിയാശാന്‍ സത്യപ്രതിജ്ഞ ചെയ്തു മന്ത്രിയാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഇടുക്കിയില്‍ നിന്ന് നിരവധി നാട്ടുകാരും എംഎം മണിയുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
എംഎം മണിക്കു വൈദ്യുതി വകുപ്പിന്റെ ചുമതല നല്‍കുമെന്നാണ് സൂചന. പുതിയ മന്ത്രിയെത്തുന്നതോടെ എല്‍ഡിഎഫ് മന്ത്രിഭയില്‍ ചില വകുപ്പുകളില്‍ മാറ്റമുണ്ടാകും. സഹകരണ വകുപ്പ് ചുമതലയുള്ള എ.സി. മൊയ്തീനു വ്യവസായവും കടകംപള്ളി സുരേന്ദ്രനു വൈദ്യുതിക്കു പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണു സൂചന. ദേവസ്വം വകുപ്പില്‍ കടകംപള്ളിതന്നെ തുടരും.
ബന്ധു നിയമന വിവാദത്തെതുടര്‍ന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി രാജന്‍ രാജി വച്ച ഒഴിവിവാണ് എംഎം മണിയെ മന്ത്രിയാക്കുന്നത്. പിണറായി മന്ത്രിസഭ അഞ്ചുമാസം പിന്നിടുമ്പോള്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണ് എംഎം മണിയെ മന്ത്രിയാക്കുന്നത്. രാജി വച്ചതിന് ശേഷം പാര്‍ട്ടിയോട് ഉടക്കി നില്‍ക്കുന്ന ജയരാജന്‍ എംഎം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല. ഇത് വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
