സ്ഥലത്തെ ഒരു വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ശേഷം, വീട്ടുസാധനങ്ങള്‍ എടുത്ത് കടന്നുകളയാനായിരുന്നു ശ്രമമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് കണ്ട് ഓടിയെത്തിയ സംഘം പതിനാറുകാരനെ മര്‍ദ്ദിക്കുകയായിരുന്നു 

ദില്ലി: വീട്ടിനകത്ത് കയറി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പതിനാറുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. ദില്ലി മുകുന്ദ്പൂരിലാണ് സംഭവം നടന്നത്. 

സ്ഥലത്തെ ഒരു വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ശേഷം, വീട്ടുസാധനങ്ങള്‍ എടുത്ത് കടന്നുകളയാനായിരുന്നു ശ്രമമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് കണ്ട് ഓടിയെത്തിയ സംഘം പതിനാറുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. സംഘത്തിന്റെ മര്‍ദ്ദനമേറ്റ കൗമാരക്കാരന്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. 

സംഭവം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി. സംഘത്തിലെ മൂന്ന് പേരെ ഭലസ്വ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കയിട്ടുണ്ട്.