കർണാടക ബിദാര്‍ ജില്ലയിലെ കമലനഗറിലാണ് സംഭവം

ബംഗളൂരു: ഹൈദരാബാദില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് തെറ്റിദ്ധരിച്ച് സോഫ്റ്റ്‍വെയർ എഞ്ചിനീയറെ ആൾക്കൂട്ടം തല്ലിക്കൊന്നു. കർണാടക ബിദാര്‍ ജില്ലയിലെ കമലനഗറിലാണ് സംഭവം. 

ഹൈദരാബാദ് സ്വദേശി മുഹമ്മദ് ആസം (32) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വിനോദയാത്രക്കിടെ വഴിയോരത്ത് കണ്ട കുട്ടികൾക്ക് മിഠായി നൽകവേയാണ് ആൾക്കൂട്ടം ഇവരെ ആക്രമിച്ചത്. സംഭവത്തിൽ 32 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ ആസാമിന് രണ്ട് വയസുകാരനായ ഒരു മകനുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആസാമിന്റെ ബന്ധുക്കള്‍ പറഞ്ഞു.