ഒരാള്‍ക്ക് ഗുരുതര പരിക്ക് നാല് പേരെ അസ്റ്റ് ചെയ്തു
ഭോപ്പാല്: പശുവിനെ കശാപ്പു ചെയ്തതിന് മധ്യപ്രദേശില് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. സത്ന ജില്ലയിലെ അംഗാര ഗ്രാമത്തിലാണ് സംഭവം. പുരാനി ബസ്തി സ്വദേശിയായ റിയാസ് ആണ് ക്രൂരമര്ദ്ദനമേറ്റ് മരിച്ചത്. സുഹത്ത ഷക്കീല് ഐസിയുവില് ചികില്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അക്രമത്തെ തുടര്ന്ന് പ്രദേശത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. ഇതിനിടെ പ്രതികളിലൊരാള് നല്കിയ പരാതിയില് പശുവിനെ കൊന്നതിന് ശക്കീലിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് സത്ന പൊലീസ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രി വിട്ടാലുടന് ഷക്കീലിനെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില് പശുവിനെ കശാപ്പ് ചെയ്താല് ഏഴു വര്ഷം വരെ തടവ് ലഭിക്കും
