മെട്രോയില്‍ കൈ കോര്‍ത്ത് സഞ്ചരിച്ച യുവാവിനും യുവതിക്കും ക്രൂരമര്‍ദ്ദനം കമിതാക്കളെ കോച്ചിന് വെളിയിലേയ്ക്ക് തള്ളിയിട്ട് ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുകയായിരുന്നു
കൊല്ക്കത്ത: മെട്രോയില് കൈ കോര്ത്ത് നിന്ന് സഞ്ചരിച്ച യുവാവിനും യുവതിക്കും ക്രൂര മര്ദ്ദനം. അമിതമായ അടുത്ത് നിന്ന് സഞ്ചരിച്ചുവെന്നാരോപിച്ചായിരുന്നു മര്ദ്ദനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊല്ക്കത്തയിലെ ഡം ഡം സ്റ്റേഷനില് മെട്രോ എത്തിയപ്പോഴായിരുന്നു സംഭവം.
ഇവരെ കോച്ചിന് വെളിയിലേയ്ക്ക് തള്ളിയിട്ട് ആള്ക്കൂട്ടം മര്ദ്ദിക്കുകയായിരുന്നു. മറ്റ് കോച്ചില് നിന്ന് ഇറങ്ങി വന്ന ചിലര് ഇവരെ രക്ഷപെടുത്താന് ശ്രമിച്ചെങ്കിലും ആക്രമികള് വഴങ്ങിയില്ല. സമീപത്തുണ്ടായിരുന്ന യുവാവ് മൊബൈലില് എടുത്ത ഫോട്ടോ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്ദ്ദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാന് ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തില് നിലവില് ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് വരികയാണെന്നുമാണ് അധികൃതര് വ്യക്തമാക്കിയത്.
