കോഴിക്കോട് : ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കൂടരഞ്ഞിക്ക് സമീപമുള്ള പൂവാറന്‍തോട്ടിലും മൊബൈല്‍ കണക്റ്റിവിറ്റി എത്തുന്നു. ഇവിടെത്തെ 3000 ത്തോളം പേര്‍ക്ക് മൊബൈല്‍ കണക്റ്റിവിറ്റി ലഭ്യമാകുന്നത് ഐഡിയയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരമുള്ള വിദൂര മലയോര ഗ്രാമത്തില്‍, മൊബൈല്‍ ഫോണ്‍ സൗകര്യം എത്തുന്നത് ഇതാദ്യമാണ്.
ഈയിടെയാണ് ഇന്‍ഡസ് ടവേഴ്സ് പൂവാറന്‍തോട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്. കടുത്ത കാലാവസ്ഥാ, ഭൂമിശാസ്ത്ര വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ഇന്‍ഡസ് ടവേഴ്സിന്റെയും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ മൊബൈല്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. പഴശി ഗുഹ, ആനക്കല്ലുപാറ വെള്ളച്ചാട്ടം എന്നിങ്ങനെ പ്രകൃതിരമണീയവും ചരിത്ര പ്രാധാന്യവുമുള്ള പൂവാറന്‍തോട്ട് ജില്ലയിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രധാനപ്പെട്ട സ്ഥലമാണ്.
