ദില്ലി: വിദേശനിർമ്മിത മൊബൈൽ ഫോണുകൾക്ക് വില കൂടും . ബജറ്റില്‍ വിദേശനിര്‍മ്മിത ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി ഉയര്‍ത്തി.

അതേസമയം ആദായനികുതി നിരക്കുകളിൽ മാറ്റമില്ല നിലവിൽ 2.5 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല . 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ 5% നികുതി . 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.