കുഞ്ഞിന്‍റെ കയ്യില്‍നിന്ന് മൊബൈല്‍ മോഷ്ടിച്ച യുവാവ് ക്യാമറയില്‍

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്‍റെ കയ്യില്‍നിന്ന് ഫോണ്‍ തട്ടിയെടുത്ത മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി. മൊബൈലുമായി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. വി​യ​റ്റ്നാ​മി​ലെ ഹോ​വാ സി​റ്റി​യി​ലാ​ണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ കുടുങ്ങിയത്. ഫോണ്‍ എടുത്തുകൊണ്ട് പോയതോടെ കുഞ്ഞ് കരയുന്നത് കേട്ട് ഓടി വന്ന ബന്ധുക്കളാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടത് മനസ്സിലാക്കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.