മാളില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ടിന് ശ്രമിച്ച മോഡല്‍ പിടിയില്‍

പെന്‍സില്‍വാനിയ: മാളില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ടിന് ശ്രമിച്ച മോഡല്‍ പിടിയില്‍. ഇവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറെയും പിടികൂടി. പെന്‍സല്‍വാനിയയിലെ മിറാക്കിള്‍ മൈല്‍ ഷോപ്പിംഗ് സെന്‍ററിലാണ് സംഭവം. 

22കാരിയായ ചെല്ലിസ ഗുറെയും 64കാരനായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ മൈക്കിള്‍ വാണ്‍നോക്കിനേയുമാണ് പരസ്യമായി നഗ്നത പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പിടികൂടിയത്. 

രാവിലെ 11 മണിയോടെ മാളില്‍ എത്തിയ ഇരുവരും ചിത്രീകരണം തുടങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഒരാള്‍ പോലീസിനെ ഫോണ്‍ ചെയ്യുകയായിരുന്നു.

മോഡല്‍ സംഭവത്തെ തമാശയായി മാത്രമാണ് കണ്ടതെന്നും. ഇതോരു കലയായി വേണം കാണേണ്ടതെന്ന് മോഡല്‍ പറഞ്ഞതായും പോലീസ് പറഞ്ഞു. ഓരോ നഗ്നചിത്രത്തിനും മോഡല്‍ 300 യുഎസ് ഡോളറാണ് വാങ്ങിയിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലിന് 300 അമേരിക്കന്‍ ഡോളര്‍ പിഴ ഈടാക്കിയ ശേഷം രണ്ടു പേരേയും പോലീസ് വിട്ടയച്ചു.