മോഡലിന്‍റെ പാവാട വലിച്ചൂരി ആക്രമിക്കാന്‍ ശ്രമം ആക്രമിച്ചത് പാവാട ഇട്ടതുകൊണ്ടെന്ന് ഉപദേശം

ഇന്‍ഡോര്‍: നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ സ്വന്തം അമ്മാവന്‍ പീഡിപ്പിച്ച് കൊന്ന സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ഇന്‍ഡോറില്‍ മോഡലും ബ്ലോഗറുമായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഇന്‍ഡോറിലെ തിരക്കുള്ള നഗരത്തിലൂടെ സ്കൂട്ടറില്‍ പോകുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് തന്‍റെ പാവാട വലിച്ച് ഊരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി ട്വിറ്ററിലൂടെ പറഞ്ഞു.

പാവാട വലിച്ചൂരാനുള്ള ശ്രമത്തിനിടെ ഇവര്‍ സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു. എന്നാല്‍ ആരും പ്രതികരിച്ചില്ല. താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും യുവതി. പ്രായമായ ഒരു മനുഷ്യനാണ് തന്നെ വീണിടത്തുനിന്ന് പിടിച്ചെഴുനേല്‍പ്പിച്ചത്. എന്നാല്‍ തനിക്കിത് സംഭവിച്ചത് താന്‍ പാവാട ധരിച്ചതുകൊണ്ടാണെന്നായിരുന്നു അയാളുടെ പ്രതികരണം.