ഉറിയിലെ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിന്ദ്യമായ ആക്രമണം നടത്തിയവരെ ശിക്ഷിക്കാതെ വിടരുതെന്ന് മോദി. ജീവത്യാഗം ചെയ്ത സൈനികരെ അഭിവാദ്യം ചെയ്യുന്നതായും അവരുടെ സേവനം രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികർ കൊല്ലപ്പെട്ടിരുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനമാണ് ഭീകരർ ആക്രമിച്ചത്.
