ദളിതനായതുകൊണ്ട് രാഷ്ട്രപതിയെ അഭിനന്ദിക്കാന്‍ പോലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയ്യാറായില്ലെന്ന് മോദി.

ദില്ലി: ദളിതനായതുകൊണ്ട് രാഷ്ട്രപതിയെ അഭിനന്ദിക്കാന്‍ പോലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയ്യാറായില്ലെന്ന് മോദി. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. 

താന്‍ ഭരണത്തിലെത്തിയപ്പോളും പുതിയ സര്‍ക്കാരിനെ അഭിനന്ദിക്കാനുളള മാന്യത സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കാണിച്ചില്ലെന്നും മോദി പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ അഹങ്കാരത്തിന്റെ തെളിവെന്ന് ബാഗല്‍കോട്ടിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.