കര്‍ഷകര്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ താങ്ങുവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതു പോലുമില്ല

മിര്‍സാപൂര്‍: വിളകളുടെ താങ്ങുവില വർധിപ്പിക്കുമെന്ന വാഗ്ദാനം പാലിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളകളുടെ താങ്ങുവില വര്‍ധന തട്ടിപ്പെന്ന് കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകര്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ താങ്ങുവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതു പോലുമില്ലെന്ന് മോദി യു.പിയിലെ മിര്‍സാപൂരിൽ പറഞ്ഞു. ഈ പാർട്ടികൾ കുടുംബത്തെക്കുറിച്ചും അധികാര കസേരയെക്കുറിച്ചും മാത്രം ചിന്തിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.