കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടൻ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിൽ കേരളത്തിന് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

ദില്ലി: കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടൻ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിൽ കേരളത്തിന് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

കേരളം നേരിട്ട പ്രളയക്കെടുതിയുടെ ആഴം തനിക്ക് അറിയാം അതിനാല്‍ കേന്ദ്ര സഹായം ഉണ്ടാകുമെന്നും മോദി പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതാണ് മോഹന്‍ലാല്‍. പതിനഞ്ച് മിനിറ്റിലധികം ഇരുവരും സംസാരിച്ചു.