നോയ്ഡയിൽ ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ പ്ലാന്റ ഉദ്ഘാടനം ചെയ്യാനാണ് ഇരുവരും പോകുന്നത്.

ദില്ലി: ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനൊപ്പം ദില്ലി മെട്രോയിൽ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യമുനാബാങ്ക് മെട്രോ സ്റ്റേഷൻ മുതൽ നോയ്ഡ വരെയാണ് ഇരുരരാഷ്ട്രത്തലവൻമാരും മെട്രോയിൽ സ‍ഞ്ചരിച്ചത്.

നോയ്ഡയിൽ ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ പ്ലാന്റ ഉദ്ഘാടനം ചെയ്യാനാണ് ഇരുവരും പോകുന്നത്. സാംസ​ഗിന്റെ നിലവിലെ മൊബൈൽ പ്ലാന്റ് വികസിപ്പിച്ചാണ് ഇൗ പ്ലാന്റ് സജ്ജമാക്കിയത് മാസത്തിൽ 1.20 കോടി മൊബൈൽ ഫോണുകൾ ഇവിടെ നിന്നും പുറത്തിറക്കാൻ സാധിക്കും. 

Scroll to load tweet…