രാജ്യത്തെ 125 കോടി ജനങ്ങളും എന്‍റെ കുടുംബാംഗങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തിനേയും ജാതിയേയും സമുദായത്തേയും വോട്ട് ബാങ്കിനേയും ബന്ധിപ്പിക്കുന്നത് നമ്മുടെ ഒരു പതിവ് രീതിയാണ്. എന്നെ സംബന്ധിച്ച് രാജ്യത്തെ 125 കോടി വരുന്ന ജനങ്ങളെല്ലാം എന്‍റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. അതില്‍ ജാതിയോ സമുദായമോ ഒരുവേര്‍തിരിവുമില്ല. 

യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ കട്ടുമുടിച്ചു. രണ്ട് വര്‍ഷം മുമ്പ് വരെ അഴിമതി മാത്രമായിരുന്നു വാര്‍ത്ത. തന്‍റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തന്‍റെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ മാറുകയാണ്. എന്നാല്‍ ചിലര്‍ മാത്രം മാറുന്നില്ല. സുതാര്യതയാണ് തന്‍റെ സര്‍ക്കാരിന്റെ മുഖമുദ്ര.