കാല്‍ തൊട്ട് തൊഴുതും അഭിവാദ്യം അര്‍പ്പിച്ചും പ്രധാനമന്ത്രിയെ അവര്‍ വരവേറ്റു. തന്‍റെ കാലില്‍ തൊട്ട് വണങ്ങുന്നവരോട് അത് ചെയ്യരുതെന്ന് നിര്‍ദേശവും മോദി നല്‍കുന്നുണ്ട്

ടോക്കിയോ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ എത്തിയിരുന്നു. ഇന്ത്യ-ജപ്പാന്‍ 13-ാ മത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെത്തിയ മോദിയെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് സ്വീകരിച്ചു.

സൈനിക രംഗത്തെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെയ്ക്കും. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തുന്നുണ്ട്. എന്നാല്‍, ജപ്പാനിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയെ സ്വാഗതം ചെയ്തത്. കാല്‍ തൊട്ട് തൊഴുതും അഭിവാദ്യം അര്‍പ്പിച്ചും പ്രധാനമന്ത്രിയെ അവര്‍ വരവേറ്റു. തന്‍റെ കാലില്‍ തൊട്ട് വണങ്ങുന്നവരോട് അത് ചെയ്യരുതെന്ന് നിര്‍ദേശവും മോദി നല്‍കുന്നുമുണ്ട്.

വീഡിയോ കാണാം... 

Scroll to load tweet…