ബിജെപി നാലുവര്‍ഷത്തിനിടെ സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച് അമിത് ഷാ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രീണനത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുകയും വികസനത്തിന്റെ രാഷ്ട്രീയം സാധ്യമാക്കുകയും
ചെയ്തെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. ബിജെപി നാലുവര്ഷത്തിനിടെ സ്വന്തമാക്കിയ നേട്ടങ്ങള് അമിത് ഷാ വിശദീകരിക്കുകയും ചെയ്തു. വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള് രാഷ്ട്രീയമായി എങ്ങിനെ അതിനെ അഭിമുഖികരിക്കാമെന്നതിന് ഉദാഹരണമായിരുന്നു 2016 ലെ സര്ജിക്കല് സ്ട്രൈക്ക്. ഭരണത്തില് കയറി ഒരുവര്ഷമാകുന്നതിന് മുമ്പ് തന്നെ വണ് റാങ്ക് വണ് പെന്ഷന് പ്രശ്നം പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു.
