ദില്ലി: കാർഷിക, ഗ്രാമീണ മേഖലക്ക് ഊന്നൽ നല്‍കി മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. റെക്കോർഡ് ഭക്ഷ്യോൽപാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു നൽകാൻ നടപടി സ്വീകരിക്കും. കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുന്നത് സർക്കാരിന്റെ ലക്ഷ്യം. അർഹതപ്പെട്ടവർക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിക്കാനായി ഇടനിലക്കാരെ ഒഴിവാക്കിയെന്നും അരുണ്‍ ജെയ്റ്റ്ലി. മത്സ്യതൊഴിലാളികൾ, കന്നുകാലി കർഷകർ എന്നിവർക്ക് കൂടി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ലഭ്യമാക്കും