ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യുഎന്നിന്‍റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്കാരത്തിനാണ് മോദി അര്‍ഹനായത്. 

Add Asianetnews as a Preferred SourcegooglePreferred

യുഎന്‍: ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യുഎന്നിന്‍റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്കാരത്തിനാണ് മോദി അര്‍ഹനായത്. 

രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പിന്റെയും പേരിലാണ് പുരസ്കാരം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും പുരസ്കാരമുണ്ട്. പുനരുപയുക്ത ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. 

പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ലോകത്തെ ആറ് പ്രമുഖര്‍ക്കാണ് യുഎന്നിന്‍റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്ക്രോയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.