സമ്മേളനത്തിൽ മോദി മുഖ്യാതിഥി

സിംഗപ്പൂര്‍: ആസിയാൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഷാംഗ്രില സമ്മേളത്തിൽ സംസാരിക്കും. ചൈനയ്ക്ക് എതിരെ ഇന്തോ- പസഫിക് മേഖലയിൽ ആസിയാൻ രാജ്യങ്ങളുമായി കൈകോർത്തിന് പിന്നാലെയാണ് സമ്മേളനത്തിൽ മുഖ്യാതിഥിയായി മോദി എത്തുന്നത്. 

ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം സിംഗപ്പൂരിലെ വിവിധ ഐടി കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി, ഇരു രാജ്യങ്ങളുടേയും സഹകരണത്തോടെ ഇന്ത്യയിൽ തുടങ്ങുന്ന വിവിധ സംരംഭങ്ങൾക്കായി 14 കരാറുകളിലും ഒപ്പുവച്ചു. ഇന്ന് സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.