ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെ കൊടിയ പീഡനങ്ങളാണ് നടക്കുന്നത്. ദളിത് വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഇടമുള്ള ഇന്ത്യയാണ് ആഗ്രഹിക്കുന്നത്.
ദില്ലി:പ്രധാനമന്ത്രി ദളിത് വിരുദ്ധനെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ദളിത് വിരുദ്ധനാണെന്നും രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടി കോണ്‍ഗ്രസ് പൊരുതുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പട്ടികവിഭാഗ പീഡന നിരോധന നിയമത്തില്‍ ഇളവ് വരുത്തിയതിനെതിരെ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെ കൊടിയ പീഡനങ്ങളാണ് നടക്കുന്നത്. ദളിത് വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഇടമുള്ള ഇന്ത്യയാണ് ആഗ്രഹിക്കുന്നതെന്നും ഇതുപോലൊരു ഇന്ത്യ നമുക്ക് വേണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രിയുടെ മനസില്‍ ദളിതുകള്‍ക്കും പാവപ്പെട്ടവര്‍ക്കും ഇടമില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നമ്മള്‍ ഒന്നിച്ച് നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
